Featured Posts

Breaking News

ഒരു മാസം പിന്നിട്ട്​ റിയാദ്​ സീസൺ; ഇതുവരെ ആഘോഷത്തിൽ പ​ങ്കെടുത്തത്​ മൂന്ന്​ ദശലക്ഷം പേർ




റിയാദ്​: സൗദി അറേബ്യൻ തലസ്ഥാന നഗരിയിൽ ആ​ഗോള ശ്രദ്ധയാകർഷിച്ച്​ അ​രങ്ങേറുന്ന 'റിയാദ്​ സീസൺ 2021' ആഘോഷം​ ഒരു മാസം പിന്നിട്ടു. 'ഭാവനയിൽ കൂടുതൽ കാണുക' (ഇമേജ്​ മോർ) എന്ന ശീർഷകത്തിൽ ലോക പ്രശസ്തരായ പ്രതിഭകളുടെ സാന്നിധ്യത്തിൽ ഒക്​ടോബർ 20 നാണ്​ റിയാദ് സീസൺ പരിപാടികൾക്ക്​ വർണാഭമായ തുടക്കമിട്ടത്​.

ഒരു മാസത്തിനിടയിൽ മെഗാ ​േ​ഷാകളിലൂടെയും മറ്റ് വിവിധ കലാസാംസ്​കാരിക വിനോദ​ പരിപാടികളിലൂടെയും പ്രദർശനങ്ങളിലൂടെയും ആഗോള ​ശ്രദ്ധപിടിച്ചു പറ്റിയ ആഘോഷമായി ഇതിനകം മാറിക്കഴിഞ്ഞു. ഉത്സവത്തി​െൻറ ചൈതന്യം പ്രതിഫലിപ്പിച്ച രാവുപകലുകളാണ് കടന്നുപോകുന്നത്​. ഒറ്റ മാസത്തിനുള്ളിൽ ആഘോഷങ്ങളിൽ പ​ങ്കെടുക്കാനും ആസ്വദിക്കാനുമെത്തി ചേർന്നത്​ 30 ലക്ഷം പേരാണ്​. ഇത്​ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം വലിയ റെക്കോർഡാണ്​. ഡിസംബർ അവസാനം വരെ നീളുന്ന ആഘോഷത്തിൽ റിയാദ്​ നഗരത്തിലെ 14 ഇടങ്ങളിലായി വൈവിധ്യമാർന്ന 7,500 ഒാളം കലാ കായിക വിനോദ പരിപാടികളാണ്​ അരങ്ങേറാൻ നിശ്ചയിച്ചിരിക്കുന്നത്​. അതി​െൻറ മൂന്നിലൊന്നിലേറെ പരിപാടികൾ ആളുകളെ വിസ്​മയത്തിലാഴ്​ത്തി അരങ്ങേറിക്കഴിഞ്ഞു​. ആഗോള പ്രശസ്​തരായ കലാകാരന്മാരെ അണിനിരത്തി കലാ സാംസ്​കാരിക വിനോദ പരിപാടികൾക്കും പ്രദർശനങ്ങൾക്കും ആകാശം പൂത്തിറങ്ങൂന്ന 

വെടിക്കെട്ടുകൾക്കുമാണ്​ റിയാദ്​ നഗരം സാക്ഷ്യം വഹിച്ചത്​
അത്ഭുതം ജനിപ്പിക്കുന്ന അത്യപൂർവമായതുൾപ്പടെ അണിനിരന്ന ആഭരണ (ജ്വല്ലറി) പ്രദർശനവും ലോകത്തിലെ ഏറ്റവും വലിയ 'കാർ ഷോ'യും നടന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്നതിൽ വിസ്​മയകരമായ പല പരിപാടികളും ഇനി അര​ങ്ങേറാനിരിക്കുന്നതേയുള്ളൂ. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഏകദേശ ശമനം വന്ന ശേഷം ആദ്യമായാണ് സൗദിയിൽ ഇങ്ങനെയാരു വലിയ ആഘോഷം നടക്കുന്നത്​. ആദ്യമാസത്തിൽ തന്നെ വലിയ നേട്ടങ്ങൾ റിയാദ്​ സീസണുണ്ടാക്കാനായി എന്നാണ്​​ വിലയിരുത്തൽ.

No comments