Featured Posts

Breaking News

സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം, കണ്ണൂരില്‍ വന്‍ സംഘര്‍ഷം; ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം


തിരുവനന്തപുരം/ കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്‌യു പ്രവർത്തകര്‍ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.

No comments