നവീന വാദികൾ മത വിരുദ്ധർക്ക് ആയുധം നൽകുന്നു: കാന്തപുരം
പുത്തിഗെ : പ്രവാചകരുടെ അമാനുഷിതകയും മഹത്വവും അംഗീകരിക്കാത്ത നവീന വാദികൾ മത നിഷേധികൾക്ക് ആയുധം നൽകുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു.മുഹിമ്മാത്തിൽ സനദ് ദാന പ്രഭാഷണം നടത്തി സംസാരിക്കുകയിരുന്നു അദ്ദേഹം. പ്രവാചക ജനനവും ജീവിതവും വിയോഗവുമെല്ലാം അസാധാരണ സംഭവങ്ങളായിരുന്നു.
പ്രവാചകരുടെ ഈ മഹത്വം അംഗീകരിക്കാൻ തയ്യാറാവാത്തവരാണ് ഇവിടെയുള്ള പരിഷ്കരണ വാദികൾ. പ്രവാചക ജീവിതത്തിലെ അമാനുഷിക സംഭവങ്ങൾ അംഗീകരിക്കാത്തവരുടെ ജല്പങ്ങനളാണ് ഇസ്ലാമിക വിരുദ്ധ ശക്തികൾക്ക് എന്നും ഇന്ധനമായത്. പാരമ്പര്യ പണ്ഡിതർ കാണിച്ച അഹ്ലുസ്സുന്നയുടെ വഴിയിൽ പ്രവാചക സ്നേഹത്തിലായി സുന്നികൾ യോജിച്ചു മുന്നേറണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
മുഹിമ്മാത്തിൽ മത ഭൗതിക മേഖലയിൽ ഒരേ സമയം ബിരുദവും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വർക്ക് ഹിമമി ബിരുദം കാന്തപുരം സമ്മാനിച്ചു.
പഠനം അവസാനിപ്പിക്കാനുള്ള സർട്ടിഫിക്കറ്റല്ല മത ബിരുദം എന്നും കൂടുതൽ പഠിക്കാനുള്ള പ്രചോദനവും വഴിയുമാണ് സനദുകൾ എന്നും കാന്തപുരം പറഞ്ഞു. മുഹിമ്മാത്തിൽ നിന്നും ഹിമമി ബിരുദം വാങ്ങുന്നവർ മർകസിലും ജാമിഅത്തുൽ ഹിന്ദിലും വിവിധ പഠന മേഖലയിൽ തുടർന്നു പഠിക്കുന്നുവെന്നത് സന്തോഷകരമാണ്. ബിരുദ ദാനമായി സമ്മാനിക്കുന്ന സ്ഥാന വസ്ത്രത്തിന് വലിയ മഹത്വമുണ്ട്.
സമൂഹം വഴികേടിലേക്ക് നീങ്ങുമ്പോൾ നിശബ്ദരാകാതെ തിന്മകൾക്കെതിരെ രംഗത്തിറങ്ങാനാണ് സ്ഥാന വസ്ത്രം പണ്ഡിതരെ ഓർമപ്പെടുത്തുന്നത്. എല്ലാ തരം തിന്മകളിൽ നിന്നും പണ്ഡിതർ മുക്തരായിരിക്കണം. ഹൃദയ ശുദ്ധത യുള്ളവർക്കേ സമൂഹത്തിൽ പരിവർത്തനമുണ്ടാക്കാൻ കഴിയുകയുളളൂ. നിരന്തരമായി പ്രവർത്തിക്കുന്നവരാകണം പണ്ഡിതരെന്നും കാന്തപുരം പറഞ്ഞു.
മുഹിമ്മാത്തിൽ നിന്നും സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഹിമമി പണ്ഡിതരും ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിസുകളും ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബകക്കർ മുസ്‌ലിയാരിൽ നിന്നും സനദ് ഏറ്റുവാങ്ങി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കൊമ്പം മുഹമ്മദ് മുസ്‌ലിയാരാണ് സമ്മേളനം ഉൽഘടനം ചെയ്തത് സഹിഷ്ണുതയുടെയും സഹോദര്യത്തിന്റെയും പാരമ്പര്യ മാർഗ്ഗമാണു കേരളീയ മുസ്ലിം പണ്ഡിതർ ലോകത്തിനു പകർന്നു നൽകിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദ് സഖാഫി പറവൂർ സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഖാസിം തങ്ങൾ , സയ്യിദ് തുറാബ് തങ്ങൾ കോഴിക്കോട്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ഇസ്മായീൽ അൽ ഹാദി, സയ്യിദ് അഹമ്മദ് കബീർ ജമലുല്ലൈലി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസ്സൈൻ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, സയ്യിദ് ഇമ്പിച്ചി തങ്ങൾ ഖലീൽ സ്വലാഹ്, സയ്യിദ് യു പി എസ് തങ്ങൾ അർളടുക്ക, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, മൊയ്തു സഅദി ചേരൂർ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അബ്ദുൽ റഷീദ് സൈനി കാമിൽ സഖാഫി, സയ്യിദ് ജലാലുദീൻ തങ്ങൾ ആദൂർ, അബ്ദുസ്സലാം ദാരിമി കുബണൂർ, പാത്തൂർ മുഹമ്മദ് സഖാഫി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, എം പി അബ്ദുല്ല ഫൈസി, സി എൽ ഹമീദ്, കന്തൽ സൂപ്പി മദനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, അബൂബക്കർ സുന്നി ഫൈസി, മാന്യ അബ്ദുൽ ഖാദിർ ഹാജി, ഹാജി അമീറലി ചൂരി, സി എൻ അബ്ദുൽ ഖാദിർ മാസ്റ്റർ, അഡ്വക്കേറ്റ് ശാക്കിർ മിത്തൂർ തുങ്ങിയവർ സംബന്ധിച്ചു.