സംഘടിത സകാത് ഇസ് ലാമിക പ്രമാണങ്ങൾക്ക് നിരക്കാത്തത്: പേരോട്
മുഹിമ്മാത്ത്: ഇസ്‌ലാമിലെ അടിസ്ഥാന ശിലകളിൽ പെട്ട കർമ്മങ്ങളിലൊന്നാണ് സകാത്. സക്കാത്ത് സ്വരൂപിക്കുന്നതിനും വിതരണം ചെയ്യുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും രീതികളും ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രമാണങ്ങൾക്ക് വിരുദ്ധമായി സക്കാത് തുക സ്വരൂപിക്കുന്ന സംഘടിത സകാത് രീതി മതവിരുദ്ധവും ഇസ് ലാം അംഗീകരിക്കാത്ത യുക്തിവാദവുമാണെന്ന് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.
സയ്യിദ് ത്വാഹിറുൽ അർഹദൽ തങ്ങൾ 19-ാം ഉറൂസ് മുബാറക് - മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരുടെ അവകാശമാണ് സകത്. അത് പിരിച്ചെടുക്കുന്നതിന് വ്യവസ്ഥാപിതമായ മാർഗങ്ങൾ മതം പഠിപ്പിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായി സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും നിലനിൽപ്പിനുവേണ്ടി സക്കാത്ത് സംവിധാനത്തെ ചൂഷണം ചെയ്യുന്ന നവീന വാദികളെ അർഹിക്കുന്ന അവഗണനയോടെ പുച്ഛിച്ചു തള്ളാൻ കേരളീയ മുസ്ലിമീങ്ങൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.