Featured Posts

Breaking News

മുസ്തഫൽ ഫൈസിയെ സസ്‌പെൻഡ് ചെയ്തു, സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ബഹിഷ്കരിച്ചു


സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ അടക്കമുള്ളവരെ വിമർശിച്ചു എന്ന് ആരോപിച്ച് മുസ്ഥഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്ന് അടക്കമുള്ള വിമർശനമാണ് ഫൈസി ഉയർത്തിയത്.

ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന ഒരു പരിപാടിയിലാണ് മുസ്ഥഫൽ ഫൈസി ജിഫ്രി തങ്ങൾക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്.

അതേസമയം നടപടിക്കെതിരെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുമായി രംഗത്തുവന്നു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്പെൻഷൻ. 

നടപടി ഏകപക്ഷീയമാണ് എന്നാണ് മുസ്ലിം ലീഗ് അനുകൂല വിഭാഗത്തിൻറെ നിലപാട്. ഉമ്മർ ഫൈസി മുക്കത്തിനെതിരെ പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. മുസ്തഫൽ ഫൈസിയോട് വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തത്. 

ഇതാണ് ഇവരെ ചൊടിപ്പിച്ചത്. മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിൻറെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് സാദിക്കലി ശിഹാബ് തങ്ങൾ, ബഹാവുദ്ദീൻ മുഹമ്മദ് നദ് വി, എം സി മായിൻ ഹാജി, യു ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നു. മുസ്ലിം ലീഗും സമസ്തയും വീണ്ടും ശക്തമായ ഭിന്നതയിലേക്ക് നീങ്ങുന്നു എന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.

അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നൂ​റാം വാ​ർ​ഷി​ക സ്വാ​ഗ​ത​സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മ​നി​ച്ചു. അ​ടു​ത്ത ദി​വ​സം വി​പു​ല​മാ​യ യോ​ഗം ചേ​ർ​ന്ന് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.‘‘മു​സ്‍ലിം കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​പു​രോ​ഗ​തി​ക്കും സ​മു​ദാ​യ പു​രോ​ഗ​തി​ക്കും​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത് മു​സ്‍ലിം​ലീ​ഗാ​ണ്. അ​വ​രെ മാ​റ്റി​നി​ർ​ത്തി സ​മ​സ്ത​ക്ക് നി​ല​നി​ൽ​പു​ണ്ടാ​വി​ല്ല. വ​ള​രെ വൈ​കി​വ​ന്ന​വ​ർ​ക്കി​തൊ​ന്നും അ​റി​യി​ല്ല. വ​ണ്ടി​യി​ൽ വൈ​കി ക​യ​റി​യ​വ​ര​ല്ല വി​ധി​നി​ർ​ണ​യി​ക്കേ​ണ്ട​ത്.

ആ​ദ്യം ക​യ​റി​വ​ർ പ​റ​യു​ന്നി​ട​ത്തേ​ക്കാ​ണ് വ​ണ്ടി വി​ടേ​ണ്ട​ത്’’ -മു​സ്ത​ഫ​ൽ ഫൈ​സി​യു​ടെ ഈ ​പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ത് വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു.

പ്ര​സം​ഗ​ത്തി​ന് ശേ​ഷം വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ വ​ന്ന ച​ർ​ച്ച​ക​ളി​ൽ മു​സ്ത​ഫ​ൽ ഫൈ​സി ജി​ഫ്രി ത​ങ്ങ​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച് ഓ​ഡി​യോ ക്ലി​പ് പു​റ​ത്തു​വി​ട്ടെ​ന്നും മ​റു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് മു​സ്ത​ഫ​ൽ ഫൈ​സി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. പ​ലി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​സ്ത​കം എ​ഴു​തി​യ​തി​നാ​യി​രു​ന്നു ആ​ദ്യ ന​ട​പ​ടി.

മു​സ്ത​ഫ​ൽ ഫൈ​സി​ക്കെ​തി​രാ​യ ന​ട​പ​ടി മു​സ്‍ലിം ലീ​ഗി​ലെ സ​മ​സ്ത പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സാ​ദി​ഖ​ലി ത​ങ്ങ​ളെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ച് പ്ര​സം​ഗി​ച്ച സ​മ​സ്ത സെ​ക്ര​ട്ട​റി ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ, ആ​രെ​യും പേ​രെ​ടു​ത്ത് വി​മ​ർ​ശി​ക്കാ​ത്ത മു​സ്ത​ഫ​ൽ ഫൈ​സി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത നി​ല​പാ​ട് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

No comments