കണ്ണിൽ പശ തേച്ച് സഹപാഠികളുടെ തമാശ; കൺപോള തുറക്കാനാകാതെ കുട്ടികൾ...
ഭുവനേശ്വർ: സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ. ഉണർന്നപ്പോൾ കൺപോളകൾ തുറക്കാനാവാതെ ഒട്ടിപ്പിടിച്ചതിനാൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു.
ഒഡീഷയിലെ കാണ്ഡമാലിൽ സേവാശ്രമം സ്കൂളിലെ 3, 4, 5 ക്ലാസുകളിലെ എട്ടു വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശ തേച്ചത്. കടുത്ത വേദന കാരണം ഉണർന്ന കുട്ടികൾക്കു കണ്ണു തുറക്കാനാവാതെ വന്നു. ഇതോടെ നിലവിളി കേട്ട് എത്തിയ ഹോസ്റ്റൽ അധികൃതർ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടികളുടെ കണ്ണുകൾക്കു സാരമായ പരുക്കുണ്ടെന്നും അടിയന്തര ചികിൽസ നൽകിയതിനാൽ കാഴ്ച നഷ്ടമാകാതെ രക്ഷിക്കാനായെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മറ്റു കുട്ടികൾ നിരീക്ഷണത്തിലാണ്.
കുട്ടികളുടെ കണ്ണുകൾക്കു സാരമായ പരുക്കുണ്ടെന്നും അടിയന്തര ചികിൽസ നൽകിയതിനാൽ കാഴ്ച നഷ്ടമാകാതെ രക്ഷിക്കാനായെന്നും ഡോക്ടർമാർ അറിയിച്ചു. ഒരു കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മറ്റു കുട്ടികൾ നിരീക്ഷണത്തിലാണ്.
ഹോസ്റ്റലിലെ കുട്ടികളെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സ്കൂളിലെ പ്രധാനാധ്യാപകൻ മനോരഞ്ജൻ സാഹുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.