Featured Posts

Breaking News

പ്രൗഢമായി സാംസ്‌കാരിക സമ്മേളനം: ത്വഹിർ തങ്ങൾ നാടിന്റെ വികസന ശില്പി - എൻ എ നെല്ലിക്കുന്ന്


പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സാമുച്ചയം പടുത്തുയർത്തിയ ത്വഹിറുൽ അഹ്ദൽ ഈ നാടിന്റെ വികസന ശില്പി കൂടിയാണെന്നു എൻ എ നെല്ലിക്കുന്ന് എം എൽ എ അഭിപ്രാപ്പെട്ടു.

മൂഹിമ്മത്തിൽ സയ്യിദ് ത്വഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ഭാഗമായി സാംസ്‌കാരിക സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനപരമായി ഏറെ പിന്നോക്കം നിൽക്കുന്ന കട്ടത്തടുക്കയും പരിസരവും ഇന്ന് കാണുന്ന രൂപത്തിൽ വളർച്ച പ്രാപിച്ചതിനു പിന്നിൽ തങ്ങളുടെ ത്യാഗ സമർപ്പിത ജീവിതമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജന സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് കബീർ ജമലുല്ലൈലി പ്രാർത്ഥന നടത്തി. എ കെ എം അഷ്‌റഫ് എം എൽ എ മുഖ്യാതിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈ പ്രസിഡന്റ് ഷാനവാസ് പാദൂർ, മഞ്ചേശ്വരം താലൂക് വൈ പ്രസിഡന്റ് അഷ്‌റഫ് കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് നാസിർ മൊഗ്രാൽ, പുത്തിഗെ ഗ്രാമ പഞ്ചായത്ത് മെമ്പർ പാലാക്ഷ റായ്, സാമൂഹ്യ പ്രവത്തകരായ എ ബി കുട്ടിയാനം, ഖയ്യും മാന്യ, സെഡ് എ കയ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments