Featured Posts

Breaking News

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു


തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്ക് മാത്രമല്ല പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സംസ്ഥാന രൂപീകരണം മുതല്‍ നാം ആഗ്രഹിക്കുന്നതാണ് കെ.എ.എസ് നടപ്പിലാക്കുക എന്നത്. പല സര്‍ക്കാരുകളും ശ്രമിച്ചു. പലരും ഇതൊരിക്കലും സംഭവിക്കില്ലെന്ന് കരുതി. ജനങ്ങളുടെ പിന്തുണ ഈ സര്‍ക്കാരിനുണ്ടായിരുന്നു. കെ.എ.എസ് നടപ്പിലാക്കിയതില്‍ പി.എസ്.സി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സിവില്‍ സര്‍വീസ് ജനകീയമാകുക എന്നത്‌ പ്രധാന്യമാണ്. അതിനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. കെ.എ.എസ് പ്രായോഗികമാക്കാന്‍ ശ്രമിച്ചപ്പോള്‍ ചില എതിര്‍പ്പുകളുണ്ടാിയി. ആദ്യം എതിര്‍ത്തവര്‍ പലരും പിന്നീട് പിന്തുണയക്കാന്‍ തയ്യാറായി. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്ക് മാത്രമല്ല പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുമെന്നതാണ് പ്രത്യേകത.

ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ കാരണം പല പദ്ധതികളും നടപ്പിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്നായിരുന്നു പലരും കരുതിയുന്നത്. എന്നാല്‍ സ്ഥിതി മാറി കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതി വന്നു. കെ.എ.എസ് ഉദ്യോഗസ്ഥര്‍ സ്വന്തം വകുപ്പിലെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇതര വകുപ്പുകളുമായുള്ള ഏകോപനത്തിനും പ്രധാന്യം കൊടുക്കണം. ഐ.എ.എസും- കെ.എ.എസും തമ്മില്‍ വളരെ ശരിയായ ബന്ധം വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.

No comments