എന്‍സിപിയില്‍ രൂക്ഷ തര്‍ക്കം ; തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തില്‍ നിന്നും എ കെ ശശീന്ദ്രനും അനുകൂലികളും ഇറങ്ങിപ്പോയി

തിരുവനന്തപുരം | എലത്തൂരില്‍ എകെ ശശീന്ദ്രന്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ വിഭാഗം ഇറങ്ങിപ്പോയി. എലത്തൂര്‍ മണ്ഡലത്തില്‍ മുക്കം മുഹമ്മദിനെ കൂടി പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഇറങ്ങിപ്പോയത്.
എന്‍സിപിയുടെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നാലോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നത്. ഈ യോഗത്തില്‍ 12 പേരാണ് പങ്കെടുക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരും ഒരു പാര്‍ലമെന്ററി പാര്‍ട്ടി നേതാവും എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ എകെ ശശീന്ദ്രന്‍ യോഗത്തില്‍ പിസി ചാക്കോ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്ത് ഇറങ്ങിപ്പോവുകയായിരുന്നു. പി സി ചാക്കോയെ യോഗത്തില്‍ പങ്കെടുപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞാണ് ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും യോഗം ബഹിഷ്‌കരിച്ചത്
അതേ സമയം, കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും പിസി ചാക്കോ പങ്കെടുത്തിരുന്നു. അപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന ശശീന്ദ്രന്‍ ഇപ്പോള്‍ പി സി ചാക്കോക്കെതിരെ രംഗത്തുവന്നത് മറ്റു ചില കാരണങ്ങളാണ് ഉയര്‍ത്തുന്നത്. ഏലത്തൂര്‍ സീറ്റിലേക്ക് മുക്കം മുഹമ്മദിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. വര്‍ക്കല രവികുമാര്‍, പി കെ രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവരാണ് ശശീന്ദ്രനൊപ്പം ഇറങ്ങിപ്പോയത്.
sammary
The dispute within the NCP over AK Saseendran's candidacy in Elathur is intensifying. The Saseendran faction walked out of the election committee meeting held in Thiruvananthapuram. Minister AK Saseendran and his supporters walked out after a suggestion was made to also consider Mukkam Mohammed in the Elathur constituency.
BEST WEB HOSTING INDIA