Featured Posts

Breaking News

ഇന്നും നാളെയും ബാങ്ക് പണിമുടക്ക്




തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്​കരിക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ ബാങ്കിങ്‌ നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ യുനൈറ്റഡ് ഫോറം ഒാഫ് ബാങ്ക് യൂനിയൻസ് പ്രഖ്യാപിച്ച രണ്ടു​ ദിവസത്തെ ബാങ്ക് പണിമുടക്ക്​ ഇന്ന് മുതൽ. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴം, വെള്ളി ദിവസങ്ങളിൽ​ പണിമുടക്ക്​. പൊതുമേഖല, സ്വകാര്യ, വിദേശ-ഗ്രാമീണ ബാങ്ക്‌ ജീവനക്കാരും ഓഫിസർമാരും പണിമുടക്കിൽ പ​ങ്കെടുക്കും.

ഉപഭോക്താക്കളുടെ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാനാണ്​ സമരമെന്ന്‌ സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബാങ്കുകൾ സ്വകാര്യവത്​കരിച്ചാൽ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങൾ പോലും കോർപറേറ്റുകൾക്ക്‌ ഉപയോഗിക്കാനാകുന്ന രീതിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

No comments