Featured Posts

Breaking News

റിപ്പോർട്ട് തേടി കോടതി :ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടു


കൊച്ചി ∙ ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ റിപ്പോർട്ട് തേടി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് വിഷയത്തിൽ ബുധനാഴ്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകാൻ മ്യൂസിയം പൊലീസിനോടു ആവശ്യപ്പെട്ടത്. കൊല്ലം സ്വദേശി എം.എം. സഞ്ജീവ് കുമാറാണ് കോടതിയിൽ പരാതി നൽകിയത്. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹർജി നൽകിയത്.

ലൈസൻസ് ഇല്ലാത്ത മദ്യത്തിന്റെ ഉൽപാദനം വ്യാജമദ്യ നിർമാണത്തിന് തുല്യമാണെന്നാണ് ഹർജിക്കാരന്റെ വാദം. ബവ്കോ, മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടർമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിയിലൂടെ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതിയുടെ കർശന നിർദേശം നിലനിൽക്കെ ഇന്നലെ മേനോൻപാറയിൽ പുതിയ ബ്രാൻഡിയുടെ നിർമാണം തുടങ്ങിയിരുന്നു. മിന്നൽ മാജിക്ക് അഥവാ എം.എം ബ്രാൻഡിയെന്ന പേരിൽ പുതിയ ബ്രാൻഡ് പുറത്തിറക്കാനാണ് സർക്കാർ തീരുമാനം. അതേസമയം സർക്കാർ നടപടിയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ എം.എം.സഞ്ജീവ് കുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.

No comments