Featured Posts

Breaking News

സാമ്പത്തിക മേഖലയിലെ നിർണായക മാറ്റങ്ങൾ നാളെ മുതൽ; ഇവ ശ്രദ്ധിക്കാം


ന്യൂഡൽഹി: സെപ്​റ്റംബർ ഒന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിർണായക മാറ്റങ്ങൾ സാമ്പത്തിക മേഖലയിലുണ്ടാകും. ആധാർ-പാൻ ബന്ധിപ്പിക്കൽ മുതൽ പാചകവാതക വില വർധനവരെ അതിലുണ്ട്​. ബുധനാഴ്​ച മുതൽ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം.

പാൻ -ആധാർ ബന്ധിപ്പിക്കൽ

സെപ്​റ്റംബർ 30നകം ആധാർ കാർഡും പാൻ കാർഡും നിർബന്ധമായി ബന്ധിപ്പിക്കണമെന്നാണ്​ ഉപഭോക്താക്കൾക്ക്​​ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ നൽകിയ നിർദേശം. പാൻ കാർഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഉപഭോക്താക്കൾ എസ്​.ബി.ഐയുടെ ചില സേവനങ്ങൾ നഷ്​ടമാക​ു​ം. പ്രതിദിനം അമ്പതിനായിരമോ അതിലധികമോ നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ്​ വേണം. അതിനാൽ ആദായ നികുതി വകുപ്പിന്‍റെ ​വെബ്​സൈറ്റ്​ വഴി ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചിരിക്കണം.

പാചക വാതക വില

സെപ്​റ്റംബറിൽ പാചക വാതക വില വർധിപ്പിച്ചേക്കും. ആഗസ്റ്റ്​, ജൂലൈ മാസങ്ങളിൽ തുടർച്ചയായി പാചകവാതക വില വർധിപ്പിച്ചിരുന്നു. ഇതുതന്നെ സെപ്​റ്റംബറിലും തുടരുമെന്നാണ്​ വിവരം. ആഗസ്റ്റിൽ സിലിണ്ടർ ഒന്നിന്​ 25 രൂപ വീതവും ജൂലൈയിൽ 25.50 രൂപ വീതവുമാണ്​ വർധിപ്പി


ആധാർ -പി.എഫ്​ ബന്ധിപ്പിക്കൽ

സെപ്​റ്റംബർ മുതൽ യു.എ.എന്നും(യൂനിവേഴ്​സൽ അക്കൗണ്ട്​ നമ്പർ) ആധാർ കാർഡും നിർബന്ധമായി ബന്ധിപ്പിക്കണമെന്ന്​ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പി.എഫ്​ അക്കൗണ്ടിലേക്ക്​ തൊഴിലുടമക്ക്​ പണം നിക്ഷേപിക്കാനാകില്ല. സാമൂഹിക സുരക്ഷ കോഡിലെ സെക്ഷൻ 142 ന്‍റെ ഭേദഗതി വഴിയാണ്​ കേന്ദ്രസർക്കാറിന്‍റെ പുതിയ മാറ്റം.

No comments