Featured Posts

Breaking News

രാജ്യത്ത്​ കോവിഡ്​ കേസുകൾ കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 200 ദിവസത്തെ താഴ്​ന്ന നിരക്കിൽ


ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,833 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 3,38,71,881 ആയി.

278 പേർ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചു. 4,49,538 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 24 മണിക്കൂറിനിടെ 24,770 പേർ രോഗമുക്തി നേടി. 97.94 ആണ്​ രോഗമുക്തി നിരക്ക്​.

കേരളം (9735), മഹാരാഷ്​ട്ര (2401), മിസോറാം (1471), തമിഴ്​നാട്​ (1449), ആന്ധ്രപ്രദേശ്​ (671) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

രാജ്യത്ത്​ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ 203 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​. നിലവിൽ 2.46 ലക്ഷം പേരാണ്​ ചികിത്സയിലുള്ളത്​.

24 മണിക്കൂറിനിടെ 59.48 ലക്ഷം ഡോസ്​ വാക്​സിൻ വിതരണം ചെയ്​തു. ഇതുവരെ 92.17 കോടി ഡോസ്​ വാക്​സിൻ വിതരണം ചെയ്​തുകഴിഞ്ഞു.

No comments