Featured Posts

Breaking News

ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല,സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടിവരും' രാകേഷ് ടിക്കായത്ത്


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഭാരതീയ കിസന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്.

'ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല. സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരും' രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.

സമരം അടിയന്തരമായി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാദ നിയമങ്ങള്‍ പാര്‍ലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കര്‍ഷകരുടെ തീരുമാനമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. താങ്ങുവില അടക്കമുള്ള വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.


ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബില്‍ നിന്നുള്ള 32 കര്‍ഷക സംഘടനകള്‍ നാളെ യോഗം ചേരും. സമരത്തിന്റെ ഭാവിയും താങ്ങുവില സംബന്ധിച്ച ആവശ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

No comments