Featured Posts

Breaking News

ട്രാക്​​ നവീകരണം: ശബരിയും ​ഐലൻഡും വൈകും


തിരുവനന്തപുരം: ​െചന്നൈ ഡിവിഷൻ പരിധിയിൽ ട്രാക്​​ നവീകരണ ജോലികൾ നടക്കുന്നതിനാൽ രണ്ടു​ ട്രെയിനുകൾ വൈകി പുറപ്പെടുമെന്ന്​ റെയിൽവേ അറിയിച്ചു. നവംബർ 20, 24, 27 ഡിസംബർ ഒന്ന്​ തീയതികളിലാണ്​ നിയന്ത്രണം.

രാവിലെ ഏഴിന്​ തിരുവനന്തപുരത്തുനിന്ന്​ പു​റപ്പെടേണ്ട തിരുവനന്തപുരം-സെക്കന്തരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229) മൂന്നു​ മണിക്കൂർ വൈകി രാവിലെ 10നാണ്​ യാത്രയാരംഭിക്കുക. രാത്രി 8.10ന്​ ബംളൂരുവിൽനിന്ന്​ യാത്ര തിരി​ക്കേണ്ട ബംഗളൂരു-കന്യാകുമാരി ​െഎലൻഡ്​​ എക്​സ്​പ്രസ്​ ഒരു മണിക്കൂർ വൈകി രാത്രി 9.10 നേ യാ​ത്ര തിരിക്കൂ.

No comments