Featured Posts

Breaking News

യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഭക്ഷണവും താമസവും ധൂര്‍ത്താണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ല- സതീശന്‍


 തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെതിരേ വ്യവസായി എംഎ യൂസഫലി നേടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കുന്നത് ധൂര്‍ത്താണെന്ന് യുഡിഎഫ് നേതാക്കളാരും എവിടെയും പറഞ്ഞിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. ധൂര്‍ത്തെന്ന് പറഞ്ഞ് അനാവശ്യ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കരുതെന്നും ഭക്ഷണവും താമസവും നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നുമായിരുന്നു യൂസഫലിയുടെ വിമര്‍ശനം.

രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ലോക കേരളസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് യൂസഫലിയെ അറിയിച്ചിരുന്നു. സിപിഎമ്മുകാര്‍ നിരവധി കെപിസിസി ഓഫീസുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രായസമുണ്ടെന്ന് യൂസഫലിയെ വിളിച്ച് അറിയിച്ചിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയിട്ട് അദ്ദേഹം ഇത്തരത്തില്‍ പ്രതികരണം നടത്തിയത് ശരിയായ നടപടിയല്ലെന്നും സതീശന്‍ പറഞ്ഞു.

No comments