Featured Posts

Breaking News

മുസ്‍ലിം പള്ളി തകർത്തു; ജയ്ശ്രീറാം വിളിച്ച് അഴിഞ്ഞാടുന്ന ദൃശ്യം പ്രചരിപ്പിച്ചു


കോലാപൂർ: മഹാരാഷ്ട്രയിലെ കോലാപൂരിൽ തീവ്ര ഹിന്ദുത്വവാദികൾ മുസ്‍ലിം പള്ളി തകർത്തു. ഗജാപൂർ ഗ്രാമത്തിലെ മസ്ജിദാണ് ആക്രമിച്ചത്. സംഭവത്തിന്റെ വിഡിയോ അക്രമികൾ തന്നെ ചിത്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്നുണ്ട്.

ജയ്ശ്രീറാം ആകോശിച്ച് അമ്പതോളം പേർ ചേർന്നാണ് പള്ളി തകർത്തത്. കാവി ഷാളുകളണിഞ്ഞ് ഇരുമ്പ് ദണ്ഡുകളും ആയുധങ്ങളുമെടുത്ത് പള്ളിക്കകത്ത് കടന്ന സംഘം വാതിലുകളും ചുവരുകളും ഖുർആനടക്കമുള്ള മതഗ്രന്ഥങ്ങളും നശിപ്പിച്ചു. ഖുർആൻ പേജുകൾ നിരത്ത് വാരിയെറിഞ്ഞ നിലയിൽ കാണാം. ‘സംഭാജി രാജ ഛത്രപതി കൈയ്യേറ്റം ഒഴിപ്പിക്കൽ കാമ്പയിൻ’ എന്ന പേരിലാണ് ഇവരുടെ അഴിഞ്ഞാട്ടം.

കോടാലിയും ചുറ്റികയും ഉപയോഗിച്ച് പള്ളിയുടെ താഴികക്കുടങ്ങ അക്രമികൾ തകർത്തു. പള്ളിക്ക് മുകളിൽ കാവിക്കൊടി ഉയർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്നുള്ള വിഡിയോയിൽ തകർന്ന ജനാലകളും കത്തിച്ച ഖുർആൻ പേജുകളും കാണാം. സംഭവം നടക്കുമ്പോൾ വിശ്വാസികൾ ആരും പള്ളിയിൽ ഉണ്ടായിരുന്നില്ല.

കോലാപൂർ പൊലീസുമായി മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെ​ങ്കിലും അക്രമത്തെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചതായി ‘സിയാസത്ത്’ റിപ്പോർട്ട് ചെയ്തു.

No comments