മരണസംഖ്യ 136: കരൾപിളർത്തും കാഴ്ചയായി ഒഴുകിയെത്തി മൃതദേഹങ്ങൾ; നെഞ്ചുലയ്ക്കുന്ന കാഴ്ച
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 120 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍.
വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറത്ത്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ കണ്ടെത്തിയത് കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ഉള്ളുലയ്ക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്.
പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുൾപൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി.
ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
മണ്ണും വെള്ളവും മരവുമെല്ലാം വീടിനകത്തു അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഒരു സഹോദരന്‍ ജീവനോടെ അകത്ത് കുടുങ്ങിക്കിടക്കുന്നു. വീടിന്റെ ബീമ് ഒക്കെ വന്നാണ് വീട്ടില്‍ അടിഞ്ഞിരിക്കുന്നത്. അതിനകത്താണ് അനിയന്‍ കുടുങ്ങിക്കിടക്കുന്നത്. രാവിലെ ആറു മണി മുതല്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയതാണ്. പലരെയും വിളിച്ചിട്ടും ഇതുവരെയും ഒരാളും തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൈല്‍ പറഞ്ഞു.
മുണ്ടക്കൈയിലെ തന്നെ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ റിസോര്‍ട്ടില്‍ അഭയം തേടിയിട്ടുണ്ട്. തൊട്ടടുത്തുള്ള ഒറ്റപ്പെട്ട വീട്ടിലും നിരവധി പേരുണ്ട്. ചുറ്റുമുള്ള വീടുകളും കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നിരിക്കുകയാണെന്നും മുണ്ടക്കൈ ടൗണ്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ടെന്നുമാണ് റിസോര്‍ട്ടില്‍നിന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്.
News Update: So far 70 people have been confirmed dead in the landslides that occurred in Mundakai and Churalmala areas of Wayanad on Tuesday morning. This figure includes the dead bodies of many people recovered from various places in the river in the Nilambur Pothukal area. There are indications that the death toll is likely to rise further.
Landslides occurred twice in Mundakai and Churalmala areas at 1:30 am and 4 am. There are also reports of landslides again in the morning. Many houses were washed away. Many houses have collapsed. This place is just two kilometers away from the site of the Puthumala tragedy in which many people died during the 2019 floods. The entire Vellarmala school here has gone underground.