വിമാനാപകടം: രണ്ട് മക്കളെ അനാഥമാക്കി രജ്ഞിത യാത്രയായി..
അഹമ്മദാബാദ്/പത്തനംതിട്ട: മലയാളികളെ കണ്ണീരിലാഴ്ത്തി വിമാനപകടത്തില്‍ പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാറും യാത്രയായി.. രണ്ട് മക്കളെ അനാഥമാക്കിയാണ് രജ്ഞിത വിട പറഞ്ഞത്.
ഗുരുതരമായി പരിക്കേറ്റവറിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനില്‍ നഴ്‌സുമായ രഞ്ജിത ഗോപകുമാരന്‍ നായരാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. നാട്ടില്‍വന്ന് ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത. കഴിഞ്ഞദിവസം വൈകീട്ടാണ് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയത്.