Featured Posts

Breaking News

നിനക്ക് കാലുകയറ്റി വയ്ക്കാനാണോ സീറ്റ്? ട്രെയിനിൽ യാത്രക്കാരന്റെ കരണത്തടിച്ച് സഹയാത്രികൻ


ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടാറുണ്ട്. ഏറ്റവും ഒടുവിൽ മുംബൈയിലെ ലോക്കൽ ട്രെയിനിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമ ഉപയോക്താക്കൾക്കിടയിൽ ചര്‍ച്ചയാകുന്നത്. ട്രെയിനിലെ സീറ്റിൽ കാലുകയറ്റി വച്ചതിന് യാത്രക്കാരനെ മറ്റൊരാൾ മുഖത്തടിക്കുന്നതാണ് വിഡിയോ. മറാത്തിയിൽ സംസാരിച്ച ശേഷമാണ് നിൽക്കുന്ന ആൾ സീറ്റിൽ ഇരിക്കുന്ന ആളുടെ മുഖത്ത് അപ്രതീക്ഷിതമായി അടിക്കുന്നത്.

ട്രെയിനിലെ സീറ്റ് യാത്രക്കാർക്ക് ഇരിക്കാനുള്ളതാണ്. കാൽ കയറ്റി വയ്ക്കാനുള്ളതല്ലെന്ന് അടിച്ചയാൾ പറയുന്നതും വിഡിയോയിലുണ്ട്. സീറ്റിൽ കാൽ കയറ്റി വച്ച വ്യക്തി മാപ്പു പറയണമെന്നും സമൂഹമാധ്യമത്തിൽ ആവശ്യം ഉയർന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ മർദിച്ചയാളുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും എത്തി.

സമൂഹമാധ്യമത്തിൽ രണ്ട് രീതിയിലുള്ള അഭിപ്രായങ്ങളാണ് ഉയർന്നത്. ഇരിക്കാനുള്ള സ്ഥലത്ത് കാല്‍ കയറ്റിവയ്ക്കുന്നതിനെ അനുകൂലിക്കാനാകില്ല. പൗരധർമത്തെ കുറിച്ച് അയാൾക്ക് ബോധവത്കരണം നടത്തിയത് ശരിയാണെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ പൊതുസ്ഥലത്ത് ഒരാളെ മർദിക്കുന്നത് കുറ്റകൃത്യമാണ്. നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്നും ഒരു വിഭാഗം വിമർശിച്ചു.

മറാത്തി സംസാരിക്കുന്ന വ്യക്തി തന്റെ പൗരധർമത്തെ കുറിച്ച് ബോധവാനല്ല. അയാളുടെ അസ്വസ്ഥത മറ്റുള്ളവരുടെ മേൽ തീർക്കുകയാണ് ചെയ്തതെന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ആ യാത്രക്കാരൻ യുപിക്കാരനോ ബിഹാറിയോ ആയിരിക്കും. മുംബൈയിലെ മറാത്തികൾ ഒരു കാരണവുമില്ലാതെ അവരെ അടിക്കുന്നത് തമാശയായാണ് കാണുന്നതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നിങ്ങളുടെ മസില്‍ പവർ തെളിയിക്കാൻ വേണ്ടി അതിക്രമം കാണിക്കുന്നതിനെ അംഗീകരിക്കാനാകില്ലെമന്നും ചിലർ കമന്റ് ചെയ്തു. അതേസമയം മറാത്തി സംസാരിക്കുന്ന വ്യക്തി പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദ അയാളെ പഠിപ്പിച്ചു എന്നിങ്ങനെയും കമന്റുകൾ എത്തി.

No comments