Featured Posts

Breaking News

'തട്ടിയത്' 160 കോടി; യുഎഇ ബാങ്കിൽ നിന്ന് മലയാളി സ്വത്ത് മറച്ചുവയ്ക്കാൻ കുടുംബത്തിലേക്ക് പണം 'ഒഴുക്കി', ട്വിസ്റ്റ്!


കൊച്ചി ∙ വ്യാജരേഖകൾ ചമച്ച് യുഎഇയിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 160 കോടി രൂപ വായ്പയെടുത്ത കേസിൽ കാസർകോട് സ്വദേശിയുടെയും കുടുംബത്തിന്റെയും 32 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. സി.ടി. സുലൈമാൻ, ഭാര്യ ഒ.ടി. നഫീസത്ത്, മകൻ മുഹമ്മദ് സിനാൻ സുലൈമാൻ എന്നിവരുടെ പേരിലുള്ള സ്വത്താണ് കണ്ടുകെട്ടിയത്. വായ്പ തുകയിൽ 4.60 കോടി രൂപ ഇന്ത്യയിലേക്കു കടത്തിയതായി കണ്ടെത്തി.

അബുദാബിയിൽ ഹെക്‌സാ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്ന കാസർകോട് സ്വദേശിയായ തിരുത്തുമ്മൽ അബ്ദുറഹ്മാൻ ചേന്നോത്ത്, 2013-17 കാലഘട്ടത്തിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 68.159 ദശലക്ഷം ദിർഹം (ഏകദേശം 160 കോടി രൂപ) വായ്പയെടുത്തിരുന്നു. ഇതിൽ 4.60 കോടി രൂപ അബ്ദുറഹ്മാന്റെ എൻആർഇ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഈ അക്കൗണ്ടിൽ നിന്ന് 34.66 ലക്ഷം രൂപ സഹോദരൻ സി.ടി. സുലൈമാന്റെ അക്കൗണ്ടിലേക്കു മാറ്റി. ഈ പണം കാസർകോട്ട് വീട് നിർമിക്കാനാണ് വിനിയോഗിച്ചത്. 2022ൽ ഇതു ഭാര്യയ്ക്കും മകനും 4,50,000 രൂപയ്ക്ക് വിൽപന കരാർ വഴി കൈമാറി. സ്വത്ത് മറച്ചുവയ്ക്കുന്നതിനായി നടന്ന ഇടപാടായിരുന്നു ഇത്.
UAE Bank Loan Fraud: ED has attached assets worth ₹3.2 million belonging to a Kasaragod native and his family in connection with a bank loan fraud case involving an investment bank in the UAE. The accused allegedly secured a loan of around ₹160 crore using forged documents. Investigators found that 4.60 crore from the loan amount was transferred to India. Authorities stated that subsequent property transactions were carried out to conceal the funds and hide ownership of the assets.

No comments