Featured Posts

Breaking News

കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ കശ്മീരി സംഘം

പത്തനംതിട്ട : രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ 30 അംഗ കശ്മീരി സംഘമെത്തി. സൈന്യവും ചെന്നൈയില്‍ നിന്നുള്ള അരുണ്‍ ജെയ്ന്‍ ഫൗണ്ടേഷനും സഹകരിച്ച് നടപ്പാക്കുന്ന മിഷന്‍സമൃദ്ധിയുടെ ഭാഗമായാണ് 30 അംഗ സംഘമെത്തിയത്. സംസ്ഥാനത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മനസിലാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ്, ദേശീയ ജൈവ വൈവിദ്ധ്യ പുരസ്‌കാരം എന്നിവ നേടിയ ഇരവിപേരൂര്‍ പഞ്ചായത്തിനെയാണ് ഇവര്‍ തിരഞ്ഞെടുത്തത്.

അതിര്‍ത്തി പ്രദേശങ്ങളായ ബരാമുള്ള, കുപ്‌വാര ജില്ലകളില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത് തലവന്മാരായ സര്‍പ്പഞ്ച്മാരാണ് രണ്ട് ദിവസം ഇരവിപേരൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കി കശ്മീരിനായി ഇത്തരത്തിലൊരു മാതൃക രൂപവത്ക്കരിക്കുകയാണ് ലക്ഷ്യമെന്ന് സംഘത്തെ നയിക്കുന്ന അരുണ്‍ജെയ്ന്‍ ഫൗണ്ടേഷന്‍ പ്രതിനിധി ശര്‍മ്മിഷ്ഠ പ്രതികരിച്ചു. അധികാര വികേന്ദ്രീകരണമടക്കമുള്ള വിഷയങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

No comments