Featured Posts

Breaking News

ഏഴ് ജില്ലകളിൽ 20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു. ഏ​ഴ് ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​മാ​ണ് സീ​റ്റ് വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് സീ​റ്റ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‌്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാർഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ കഴിയും. അൺ എയ‌്ഡഡ‌് സ‌്കൂളുകളിൽ സീറ്റ‌് വർധനയില്ല.

നിലവിൽ ഹയർസെക്കൻഡറികളിൽ ആകെ 3,60,000 സീറ്റുകളുണ്ട‌്. 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചപ്പോൾ 62000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും.

ഇ​ത്ത​വ​ണ റി​ക്കാ​ർ​ഡ് വി​ജ​യ​മാ​ണ് പ​ത്താം ക്ലാ​സി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച എ​ല്ലാ​വ​ർ​ക്കും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സീറ്റ് വർധിപ്പിച്ചത്.

No comments