Featured Posts

Breaking News

തുടർച്ചയായ നഷ്ടത്തിൽനിന്നുയർന്ന് വിപണി: നിഫ്റ്റി 17,500 കടന്നു


മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയിൽനിന്ന് നേരിയതോതിൽ തിരിച്ചുകയറി വിപണി. തുടർച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിനാണ് ഇതോടെ വിരാമമായത്. നിഫ്റ്റി 17,500ന് മുകളിലെത്തുകയുംചെയ്തു.

രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. ഒരുവേള സെൻസെക്‌സ് 57,718വരെ താഴുകയും 58,835 നിലവാരത്തിലേക്ക് ഉയരുകയുംചെയ്തിരുന്നു.

താഴ്ന്ന നിലവാരത്തിൽനിന്ന് 1,117 പോയന്റിന്റെ നേട്ടമാണ് സെൻസെക്‌സിലുണ്ടായത്. ഒടുവിൽ 198 പോയന്റ് ഉയർന്ന് 58,664ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 86.80 പോയന്റ് ഉയർന്ന് 17,503.30ലുമെത്തി.

സെൻസെക്‌സ് ഓഹരികളിൽ, പവർഗ്രിഡ് കോർപറേഷനും എൻടിപിസിയുമാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികളും ഉയർന്നു. ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കുകയുംചെയ്തു.

No comments