Breaking News

ഓട്ടോ-ടാക്‌സി നിരക്ക് കൂട്ടുമെന്ന് സൂചന നല്‍കി മന്ത്രി

 


തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചന നല്‍കി ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന ന്യായമായ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധന എങ്ങനെയായിരിക്കണമെന്ന് പഠിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയേയും മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ പണിമുടക്ക് പിന്‍വലിക്കുന്നതായി ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്.

കള്ള ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ധനവിലയും അനുബന്ധ ചെലവുകളും ഉയര്‍ന്ന സാഹചര്യത്തില്‍ ആനുപാതികമായ നിരക്ക് വര്‍ധനവ് വേണമെന്നായിരുന്നു ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ ആവശ്യം. 2018-ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.

No comments