Featured Posts

Breaking News

ജിഫ്​രി തങ്ങളുടെ നിലപാട്​ മാറ്റം: സമസ്​തയിലും ലീഗിലും ആശയക്കുഴപ്പം


കോ​ഴി​ക്കോ​ട്​: വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​നം പി.​എ​സ്.​സി​ക്കു​വി​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ സ​മ​സ്​​ത അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ്​ ജി​ഫ്​​രി ത​ങ്ങ​ൾ പി​ന്നാ​ക്കം പോ​യ​തി​ൽ സ​മ​സ്​​ത​യി​ലും മു​സ്​​ലിം​ലീ​ഗി​ലും ആ​ശ​യ​ക്കു​ഴ​പ്പം.

ന​വം​ബ​ർ 22ന്​ ​ചേ​ർ​ന്ന മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​യോ​ഗ​മാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട്​ 30ന്​ ​ചേ​ർ​ന്ന കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച പ​ള്ളി​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ സ​മ​സ്​​ത പ്ര​സി​ഡ​ൻ​റി​‍െൻറ പി​ന്മാ​റ്റം.

നേ​തൃ​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാ​ദി​ഖ​ലി ത​ങ്ങ​ളെ വേ​ദി​യി​ലി​രു​ത്തി​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച​ത്തെ പ​രി​പാ​ടി​യി​ൽ​നി​ന്ന്​ സ​മ​സ്​​ത പി​ൻ​വാ​ങ്ങു​ന്ന​താ​യി ജി​ഫ്​​രി ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്​ മു​സ്​​ലിം​ലീ​ഗി​ന്​ ക​ന​ത്ത ആ​ഘാ​ത​മാ​യി.


വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ര​ണ​മാ​രാ​ഞ്ഞ​പ്പോ​ൾ സ​മ​സ്​​ത​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണ്​ ലീ​ഗെ​ന്ന്​ പ​റ​യു​ക​യ​ല്ലാ​തെ സാ​ദി​ഖ​ലി ത​ങ്ങ​ൾ​ക്ക്​ നി​ർ​വാ​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഭ​ര​ണ​കൂ​ട​ത്തി​‍െൻറ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തി​ൽ വി​ശ്വാ​സി​ക​ൾ ഭ​യ​പ്പെ​ട​രു​തെ​ന്ന്​ ത​ങ്ങ​ൾ ഓ​ർ​മി​പ്പി​ച്ചു.​

സ​മ​സ്​​ത ​മു​ത​വ​ല്ലി സം​ഗ​മ​ത്തി​ലും ഭി​ന്ന​സ്വ​ര​ങ്ങ​ളു​ണ്ടാ​യി. ച​ട​ങ്ങി​ൽ സം​സാ​രി​ച്ച സ​മ​സ്​​ത ജോ. ​സെ​ക്ര​ട്ട​റി കൊ​യ്യോ​ട്​ ഉ​മ​ർ മു​സ്​​ലി​യാ​രും മു​ശാ​വ​റ അം​ഗം ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്​​വി​യും മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്​​ത തീ​രു​മാ​ന​മ​നു​സ​രി​ച്ച്​ മു​ന്നോ​ട്ടു പോ​കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി. ഡി​സം​ബ​ർ ഏ​ഴി​ന്​ പ​ഞ്ചാ​യ​ത്ത്​ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്നും ഡി​സം​ബ​ർ 10ന്​ ​വെ​ള്ളി​യാ​ഴ്​​ച പ​ള്ളി​ക​ളി​ൽ ഉ​ദ്​​ബോ​ധ​നം ന​ട​ത്തു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നാ​യി പ​ള്ളി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ സ​മ​സ്​​ത​യു​ടെ നി​ല​പാ​ടെ​ന്ന്​ ജി​ഫ്​​രി ത​ങ്ങ​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​നെ​തി​രാ​യ ബോ​ധ​വ​ത്​​ക​ര​ണ​വും പ​ള്ളി​യി​ലൂ​ടെ ന​ട​ത്താ​ൻ പ​റ്റി​ല്ല. അ​ങ്ങ​നെ ന​ട​ത്തു​േ​മ്പാ​ൾ പ​ള്ളി​യി​ൽ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക​ു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ത്ര​വു​മ​ല്ല, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ വെ​ള്ളി​യാ​ഴ്​​ച​ത്തെ പ​രി​പാ​ടി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​താ​യാ​ണ്​ ത​നി​ക്ക്​ ല​ഭി​ച്ച വി​വ​ര​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

​ഡി​സം​ബ​ർ 10ന്​ ​കു​റ​ച്ചു​കൂ​ടി വി​പു​ല​മാ​ക്കി പ​ള്ളി​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​മെ​ന്ന്​ ജി​ഫ്​​രി ത​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ശാ​ഫി​ഹാ​ജി യോ​ഗ​ത്തി​‍െൻറ തീ​രു​മാ​ന​മാ​യി വാ​യി​ച്ച​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്ന്​ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്​​വി പ​റ​ഞ്ഞു.

മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യി​ൽ ഏ​ക​ക​ണ്​​ഠ​മാ​യി എ​ടു​ത്ത തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ പ്ര​സി​ഡ​ൻ​റ്​​ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി വ്യ​ക്​​ത​മാ​ക്കി. വ​ഖ​ഫ്​ വി​ഷ​യ​ത്തി​ൽ പ​ള്ളി​യി​ൽ ഇ​ന്ന്​ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്​ ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള പ​ള്ളി​ക​ൾ​ക്ക്​ സ​ർ​ക്കു​ല​ർ അ​യ​ച്ചി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞ് ​​പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ക​യ​ല്ല ല​ക്ഷ്യം.

സ​മു​ദാ​യ​ത്തി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന സം​ഘ​ട​ന​ക​ൾ എ​ടു​ത്ത തീ​രു​മാ​നം ഒ​രാ​ളു​ടെ നി​ല​പാ​ട്​ മാ​റ്റം​കൊ​ണ്ട്​ ഇ​ല്ലാ​താ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യി​ലെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സെ​ക്ര​ട്ട​റി ശി​ഹാ​ബ്​ പൂ​ക്കോ​ട്ടൂ​ർ പ​റ​ഞ്ഞു. തീ​രു​മാ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം​വ​രു​ത്തി​യ​താ​യി ഏ​കോ​പ​ന സ​മി​തി ത​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ട്​ ഇ​ന്ന്​ നി​ശ്ച​യി​ച്ച ബോ​ധ​വ​ത്​​ക​ര​ണം ത​ങ്ങ​ളു​ടെ പ​ള്ളി​ക​ളി​ൽ ന​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

No comments