കശ്മീരില്‍ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത്‌നാഗിലുമായുണ്ടായ ഭീകരാക്രമണങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
അനന്ത്‌നാഗിലുണ്ടായ ഏറ്റമുട്ടലില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ മൊഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ശ്രീനഗറിലുണ്ടായ ആക്രമണത്തില്‍ റൗഫ് അഹ്‌മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികള്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ റൗഫ് അഹ്‌മദ് മരണപ്പെടുകയായിരുന്നു.