Featured Posts

Breaking News

പൂക്കോട്ടൂരിന്റെ നിലപാടില്‍ മറുപടിയുമായി ലീഗ് നേതാക്കൾ..


കോഴിക്കോട് : ഇടത് മുന്നണിയുമായും എല്‍ ഡി എഫ് സര്‍ക്കാറുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ഇ കെ സുന്നി വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീഗ്. ഇ കെ സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കുന്ന കക്ഷിയാണ് മുസ്ലിം ലീഗെന്ന് ഡോ.എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു. പൂക്കോട്ടൂരിന്റെ അഭിപ്രായം ദുര്‍വ്യാഖ്യാനിച്ചെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും മറിച്ചാണെന്നുമായിരുന്നു ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം.

നിയമസഭയില്‍ ഇ കെ സമസ്തയുടെ വികാരം പ്രകടിപ്പിക്കുന്ന പാര്‍ട്ടിയായതിനാല്‍ പരസ്പര സഹകരണം അനിവാര്യമാണെന്ന് എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍, സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് എതിര്‍പ്പില്ലെന്നും മുനീര്‍ പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരന്നവര്‍ എല്ലാവരും വിശ്വാസികള്‍ അല്ലാത്തവരാണെന്ന് പറയുന്നില്ലെന്നും പല സാഹചര്യങ്ങള്‍ക്കൊണ്ട് സി പി എമ്മുമായി സഹകരിച്ചുപോരുന്നവരുണ്ടെന്നും പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരെല്ലാം നിരീക്ഷകത്വം അംഗീകരിച്ചവരോ ഇടത് സൈദ്ധാന്തിക ദര്‍ശനം പഠിച്ചവരോ ആയിക്കൊള്ളമെന്നില്ല. ഇവര്‍ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും പൂക്കോട്ടൂര്‍ പറഞ്ഞു.

No comments