റഷ്യന്‍ സേന ഒരു നഗരം കൂടി പിടിച്ചെടുത്തു
കീവ്: തലസ്ഥാനമായ കീവിലും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍ക്കീവിലും യുക്രൈന്‍ ചെറുത്തുനില്‍പ്പ് ശക്തമാക്കുന്നതിനിടെ മറ്റൊരു നഗരം പിടിച്ചെടുത്ത് റഷ്യന്‍ സേന. തെക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ ബെര്‍ഡ്യാന്‍സ്‌കാണ് റഷ്യന്‍ സേന പിടിച്ചെടുത്തത്. ഏതാണ്ട് ഒരു ലക്ഷം പേരാണ് കരിംകടല്‍തീരത്തെ ഈ നഗരത്തില്‍ അധിവസിക്കുന്നത്.
ബെര്‍ഡ്യാന്‍സ്‌ക് മേയര്‍ അലെക്‌സാണ്ടര്‍ സ്വിഡ്‌ലോ തന്നെയാ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്.
പ്രാദേശിക സമയം 3:50 ഓടെയാണ് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ അവര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തയായി റഷ്യന്‍ സൈന്യം പ്രഖ്യാപിക്കുകയും ചെയ്തു. നഗരത്തിന്റെ ഭരണസിരാകേന്ദ്രമായ എക്‌സിക്യുട്ടീവ് കമ്മിറ്റി ബില്‍ഡിങ്ങിന്റെയും നിയന്ത്രണവും റഷ്യന്‍ സേന ഏറ്റെടുത്തു. സായുധ സേനാംഗങ്ങള്‍ പ്രവേശിച്ചതോടെ ഉദ്യോഗസ്ഥരും മറ്റും കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞുപോയി.