Featured Posts

Breaking News

'ഏറെക്കാലത്തെ സൗഹൃദം'


കോഴിക്കോട്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍

'ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന ബന്ധമുണ്ട് തങ്ങളുമായി.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (SSF) സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകള്‍ മുതലേ അടുത്ത പരിചയമുണ്ട്.

രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങള്‍ ചോദിച്ചറിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.

No comments