സായി പല്ലവിയുടെ ആദ്യത്തെ പ്രണയം, കത്ത് വീട്ടുകാര്‍ പിടിച്ച കഥ
ആദ്യമായി എഴുതിയ പ്രണയ ലേഖനം വീട്ടിൽ പിടിച്ചു, ആ സംഭവം പറഞ്ഞ് സായി പല്ലവി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സായിയുടെ മലർ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാളത്തിലൂടെ സിനിമ കരിയർ ആരംഭിച്ച സായി പല്ലവി ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികയാണ്.
സായി പല്ലവിയുടെ സിനിമാ വിശേഷങ്ങളെക്കാളും സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയാനാണ് പ്രേക്ഷകർക്ക് കൂടുതൽ താൽപര്യം. പെതുവേദികളിലും അഭിമുഖങ്ങളിലും അത്തരം വിശേഷങ്ങൾ അധികം പങ്കുവെക്കാറില്ല. ഇപ്പോഴിതാ വീട്ടിൽ നിന്ന് നല്ല തല്ല് കിട്ടിയ ഒരു സംഭവം പങ്കുവെക്കുകയാണ് സായി. തന്റെ ഏറ്റവും പുതിയ ചിത്രമായ വീരാടപർവ്വത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ആ സംഭവം പറഞ്ഞത്.
ചിത്രത്തിൽ സായി പല്ലവിയുടെ കഥാപാത്രം റാണക്ക് കത്ത് കൊടുക്കുന്ന ഒരു രംഗമുണ്ട്. ഇത്തരത്തിൽ യഥാർഥ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടി ആ രസകരമായ സംഭവം പറഞ്ഞത്.
'ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടുള്ളു. കൗമാരപ്രായത്തിൽ നമുക്ക് എല്ലാവർക്കും ഒരു പ്രണയം കാണുമല്ലോ. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അന്ന് ഞാൻ എഴുതിയ കത്ത് വീട്ടുകാർ കണ്ടു. ഒരുപാട് അടിയും കിട്ടി -സായി പല്ലവി പറഞ്ഞു.