Breaking News

ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടെയെടുത്തു; പോലീസുകാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.

ബന്ധുവിന്റെ കൂട്ടിരിപ്പുകാരനായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ജെറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ ഫോട്ടോയാണ് ഇയാൾ മൊബൈൽഫോണിൽ പകർത്തിയത്.

മൊബൈൽഫോൺ കണ്ട സ്ത്രീ ഉറക്കെ നിലവിളിച്ചു. സുരക്ഷാ ജീവനക്കാർ ഓടിയെത്തിയതോടെ പ്രിനു ഫോൺ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ജീവനക്കാർ ഫോൺ കണ്ടെത്തി പരിശോധിച്ചപ്പോൾ ചിത്രം കണ്ടെത്തി. പ്രിനു സ്റ്റാച്യു ഗവ. പ്രസിൽ ഡെപ്യൂട്ടേഷനിലാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

No comments