മാവേലിക്കരയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം: ഒരാൾ കുത്തേറ്റു മരിച്ചു
ആലപ്പുഴ∙ മാവേലിക്കര മുള്ളികുളങ്ങരയിൽ അൻപൊലി സ്ഥലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. മാവേലിക്കര ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.
കേസിലെ പ്രതിയായ ഉമ്പർനാട് വിഷ്ണു ഭവനം വിനോദ് (വെട്ടുകത്തി വിനോദ്) ഒളിവിലാണ്. തെക്കേക്കര പഞ്ചായത്ത് 19ാം വാർഡിൽ അശ്വതി ജംഗ്‌ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നാണു സംഭവങ്ങളുടെ തുടക്കം. ഇടത് കൈയുടെ മസിലിൽ ആണ് കുത്തേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാർന്നാണു മരണം.