ട്രാന്‍സ്‌മെന്‍ പ്രസവിച്ചുവെന്നത് മാധ്യമ സൃഷ്ടി: എം കെ മുനീർ
കോഴിക്കോട് : ട്രാൻസ്മെൻ പ്രസവിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്ന് എം കെ മുനീർ എം എൽ എ. പ്രസവിച്ചത് സ്ത്രീയാണ്. സ്തനങ്ങൾ മുറിച്ചുമാറ്റിയിരുന്നെങ്കിലും അവൾ സ്ത്രീ തന്നെയായിരുന്നു. പുറംതോട് മാറ്റിയെങ്കിലും ഗർഭപാത്രം ഉൾപ്പെടെ ജന്മനായുള്ള സ്ത്രീ സവിശേഷതകൾ അവളിൽ ഉണ്ടായിരുന്നതായും എം കെ മുനീർ പറഞ്ഞു.
അതോടൊപ്പം, പുരുഷനൊപ്പം ജീവിച്ചതിനാലാണ് അവൾ പ്രസവിച്ചത്. അല്ലെങ്കിൽ അത്ഭുതമാണ്. അതുകൊണ്ട് തന്നെ സാധാരണ ഗർഭധാരണവും പ്രസവവും മാത്രമാണ് നടന്നതെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
പാശ്ചാത്യർ കൈയൊഴിഞ്ഞ ജെൻട്രൽ ആശയങ്ങളുടെ വിത്തുകൾ ഇപ്പോഴും കേരള സർക്കാറിൽ അവശേഷിക്കുന്നുണ്ട്. ലോകരാജ്യങ്ങളെല്ലാം ഇതിനെ കൈയൊഴിയുമ്പോഴാണ് നമ്മൾ അതിനെ പുണരുന്നതെന്നും മുനീർ കുറ്റപ്പെടുത്തി.
കോഴിക്കോട് നടന്ന മുജാഹിദ് വിസ്ഡം ഗ്രൂപ്പ് സമ്മേളനത്തിലാണ് എം കെ മുനീറിൻ്റെ പ്രതികരണം.