ഇറങ്ങിപ്പോന്നാൽ പിന്നെയെങ്ങനെ 100 തികക്കുന്നു, മറുപടി...
താജുൽഉലമാ തങ്ങൾ പറഞ്ഞതു നേരാണല്ലോ; ഇറങ്ങിപ്പോരേണ്ട സന്ദർഭം വന്നപ്പോൾ ചരുണ്ടുകൂടിയിരിക്കാതെ നട്ടെല്ലുനിവർത്തി അന്തസ്സായി ഇറങ്ങിപ്പോരുക തന്നെയായിരുന്നു 1989ൽ. സമസ്ത:യുടെ പേരിൽ
നിഗൂഡ ലക്ഷ്യങ്ങളോടെ ഒരു വിഭാഗം വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണെന്നു മാത്രം; അല്ലാതെ, സമസ്ത:യിൽ നിന്നല്ല. സമസ്ത:യിൽ നിന്ന് അതിന്റെ അവകാശികൾ എന്തിന് ഇറങ്ങിപ്പോരണം?
മെമ്പർഷിപ്പ് നൽകില്ല, ജനറൽ ബോഡി വിളിക്കില്ല, മുശാവറയിലേക്ക് തെരഞ്ഞെടുപ്പില്ല, നിയമപരമായ ഒരു നടപടിക്രമവും പാലിക്കാതെ സംഘടനയെ ചിലർ കൈപ്പിടിയിൽ ഒരുക്കി നടന്നു. ഇതിനെതിരെ സ്വാഭാവികമായും കേസ് ഉദ്ഭവിച്ചു. അപ്പോൾ കേസിനെ നേരിടാൻ നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നെന്നു വ്യാജരേഖയുണ്ടാക്കി, ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി കള്ളരേഖ നിർമിച്ചു, തെരഞ്ഞെടുപ്പു നടന്നതായി കൃത്രിമരേഖ ചമച്ചു -അടിമുടി വ്യാജം!
വ്യാജരേഖ നിർമിക്കുന്നതു രാജ്യത്തെ നിയമമനുസരിച്ചു കുറ്റകരമാണ്
-നോൺ ബൈലബ്ൾ ഒഫൻസ്. ഇസ്ലാമികമായും തെറ്റാണ്. ഈ തെറ്റിനും കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു പറഞ്ഞാണു താജ്യൽഉലമാ തങ്ങളും എ പി ഉസ്താദും എം എ ഉസ്താദും ചിത്താരി ഉസ്താദും അടങ്ങുന്ന പതിനൊന്നംഗങ്ങൾ 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങിപ്പോന്നത്. ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക? സഭാ നടപടികളിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയാൽ അത് എം എൽ എ സ്ഥാനത്തു നിന്നുള്ള ഇറങ്ങിപ്പോക്കാകുമോ?
-നോൺ ബൈലബ്ൾ ഒഫൻസ്. ഇസ്ലാമികമായും തെറ്റാണ്. ഈ തെറ്റിനും കള്ളത്തരത്തിനും കൂട്ടുനിൽകാനാവില്ലെന്നു പറഞ്ഞാണു താജ്യൽഉലമാ തങ്ങളും എ പി ഉസ്താദും എം എ ഉസ്താദും ചിത്താരി ഉസ്താദും അടങ്ങുന്ന പതിനൊന്നംഗങ്ങൾ 16-1- 89ലെ യോഗത്തിൽ നിന്നിറങ്ങിപ്പോന്നത്. ഇതെങ്ങനെയാണു സമസ്ത:യിൽ നിന്നുള്ള ഇറങ്ങിപ്പോക്കാകുക? സഭാ നടപടികളിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് അംഗങ്ങൾ ഇറങ്ങിപ്പോയാൽ അത് എം എൽ എ സ്ഥാനത്തു നിന്നുള്ള ഇറങ്ങിപ്പോക്കാകുമോ?
മുശാവറയിൽ പ്രശ്നങ്ങളുണ്ടായാൽ തീർപ്പുണ്ടാക്കാ൹ള്ള സുപ്രീം അതോറിട്ടി സംഘടനയുടെ ജനറൽ ബോഡിയാണ്. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമസ്ത:യുടെ ജനറൽ ബോഡി യോഗം വിളിക്കണമെന്നു പലതവണ ആവശ്യപ്പെട്ടു, വിളിച്ചില്ല -പണ്ഡിതന്മാരെ അവർക്കു ഭയമായിരുന്നു. പരിഗണന ഇല്ലാതായപ്പോൾ വർക്കിംഗ് പ്രസിഡണ്ടും വർക്കിംഗ് സെക്രട്ടറിയും ഉൾപ്പെടുന്ന പത്ത് മുശാവറ അംഗങ്ങൾ ചേർന്നു 5-3-89ന് പരസ്യമായി ജനറൽ ബോഡി യോഗം വിളിച്ചു ചേർത്തു.
-മുശാവറയുടെ കോറമാണു പത്തുപേർ. പത്തുപേരുണ്ടെങ്കിൽ യോഗം വിളിക്കാം, തീരുമാനമെടുക്കാം; നിയമപരമാണ്. അയ്യായിരത്തിൽപ്പരം പണ്ഡിതന്മാരാണു ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്. അത്രയേറെ പണ്ഡിതന്മാർ പങ്കെടുത്ത ജനറൽ ബോഡി യോഗം സമസ്ത:യുടെ അന്നോളമുള്ള ചരിത്രത്തിൽ ആദ്യം! പണ്ഡിത മഹാസംഗമം സമസ്ത: മുശാവറ പുന:സ്സംഘടിപ്പിച്ചു. പുന:സ്സംഘടന എങ്ങനെയാണു പുതു നിർമിതിയാവുക, മലയാള ഭാഷയും അറിയില്ലേ?
അതായത്, 1989 സമസ്ത:യുടെ ചരിത്രത്തിലെ തുടക്കമല്ല; 1926ൽ രൂപീകരിച്ച പാരമ്പര്യ സമസ്ത:യുടെ അഭിമാനകരമായ ഉയിർപ്പിന്റെ വർഷമാണ്!, ഒരു പതിറ്റാണ്ടോളം നീണ്ട ഉപജാപങ്ങളിൽ നിന്നും മാർഗഭ്രംശങ്ങളിൽ നിന്നും രാഷ്ട്രീയ അധിനിവേശത്തിൽ നിന്നും വരയ്ക്കൽ മുല്ലക്കോയ തങ്ങളുടെ പ്രസ്ഥാനം വിമോചിതമായ വർഷം! സമസ്ത:
അതിന്റെ അസ്തിത്വവും വ്യക്തിത്വവും വീണ്ടെടുത്ത വർഷം. രാഷ്ട്രീയത്തിന്റെ നുഖക്കീഴിൽനിന്നു മുക്തി നേടിയ വർഷം. ആരുടെയും തിട്ടൂരമില്ലാതെ സമസ്ത:യ്ക്കു സ്വന്തം പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിമുന്നോട്ടു പോകാൻ സ്വാതത്ര്യം തിരിച്ചുകിട്ടിയ വർഷം! 1926ന്റെ തുടർച്ചയിലെ ചരിത്രനിമിഷം!
ഒ എം തരുവണ