Featured Posts

Breaking News

മഹാരാഷ്ട്രയിൽ‌ വീണ്ടും പേരുമാറ്റം; അഹമ്മദ് ന​ഗർ ഇനി അഹില്യ ന​ഗർ


അഹമ്മദ് ന​ഗറിന്റെ പേരുമാറ്റി മഹാരാഷ്ട്ര സർക്കാർ. അഹില്യ ന​ഗറെന്നാണ് പുതിയ പേര്. പേരുമാറ്റം മഹാരാഷ്ട്ര മന്ത്രിസഭ അം​ഗീകരിച്ചു. എട്ട് സബ് അർബൻ റെയിൽവേസ്റ്റേഷനുകളുടേയും പേര് മാറ്റും. ബ്രിട്ടീഷ് ഭരണകാലത്ത് നൽകിയ പേരുകൾ മാറ്റുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഏക്നാഥ് ഷിൻ‌ഡെ മന്ത്രിസഭ റെയിൽവേ സ്റ്റേഷനുകളുടേയും പേര് മാറ്റിയിരിക്കുന്നത്.

മു​ഗൾ ഭരണകാലത്തെ ഓർമിപ്പിക്കുന്ന പേരായതിനാലാണ് അഹമ്മദ് ന​ഗറിന്റെ പേര് മാറ്റുന്നത്. 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറാത്ത രാജ്ഞിയായ അഹില്യഭായ് ഹോൽകറിന്റെ സ്മരണാർത്ഥമാണ് അഹില്യ ന​ഗറെന്ന പുതിയ പേര്. അഹില്യഭായ് ഹോൽകറിന്റെ 298-ാമത് ജന്മവാർഷികത്തിലാണ് പേരുമാറ്റമെന്നതും ശ്രദ്ധേയമാണ്. ഈ വർഷം ആദ്യം ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്തിരുന്നു.

മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകത്തിന് അനുസൃതമായി റെയിൽവേസ്റ്റേഷനുകൾക്ക് പേരുനൽകാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് റെയിൽവേസ്റ്റേഷനുകളുടെ പേരുകൾ മാറ്റുന്നത്. 

കറി റോഡിന്റെ പേര് ലാൽബാ​ഗെന്നും മറൈൻ ലൈൻസിന്റെ പേര് മുംബാദേവിയെന്നും സാൻഡ്ഹേർസ്റ്റ് റോഡിന്റെ പേര് ഡോൻ​ഗ്രിയെന്നും കോട്ടൺ ​ഗ്രീന്റെ പേര് കലാചോക്കിയെന്നും ചാർനി റോഡിന്റെ പേര് ​ഗിർ​ഗോണിയെന്നും ഡോക്കിയാർഡ് റോഡിന്റെ പേര് മസ്​ഗോണെന്നും കിം​ഗ് സർക്കിളിന്റെ പേര് തിർതകർ പർശിവ്നാഥെന്നുമാണ് മാറ്റുന്നത്.

Shorts: Ahmed Nagar has been renamed by the Maharashtra government. The new name is Ahilya Nagar. Maharashtra cabinet approved the name change. All eight sub-urban railway stations will be renamed. Eknath Shinde's cabinet has also changed the names of railway stations by announcing that they will change the names given during the British rule.

No comments