ഇ-ബുൾജെറ്റ് യുട്യൂബർമാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം
പാലക്കാട്: വ്‌ളോഗര്‍മാരായ ഇ ബുൾജെറ്റ് സഹോദരങ്ങൾ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്ക്. പാലക്കാട് ചെർപ്പുളശ്ശേരി ആലിക്കുളത്തിന് സമീപമാണ് അപകടം. ഇ ബുൾജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ എബിനും ലിബിനും സഞ്ചരിച്ച കാർ ചെർപ്പുളശേരിയിൽനിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്നു. എതിർദിശയിൽനിന്ന് വന്ന കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.
അപകടത്തിൽ എബിനും ലിബിനും നിസാര പരുക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരുക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ഇ ബുൾജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോർ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വലിയ വിവാദമായിരുന്നു.
(മനോരമ)