Featured Posts

Breaking News

കുടുംബവഴക്ക്; തൃശ്ശൂർ മാളയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു


തൃശ്ശൂർ: മാളയിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം നടന്നത്. വഴക്കിനെ തുടർന്ന് ഹാദിൽ ഷൈലജയെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ഇവരെ മാള ഗുരുധർമം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Short: The son hacked his mother to death following a family quarrel in Mala. Valiyakat Shailaja (52), a native of Mala Vadama, was killed. His son Hadil was taken into police custody.

No comments