50,000 രൂപയിൽ താഴെയുള്ള ഐഫോണുകൾ...
ആപ്പിൾ ഇൻ്റലിജൻസ് ഉൾപ്പെടെ നിരവധി സവിശേഷതകൾ കൊണ്ടുവരുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ ആപ്പിൾ അതിൻ്റെ അടുത്ത ജനറേഷൻ iOS 18 അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. 2018ന് ശേഷം ലോഞ്ച് ആയ എല്ലാ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന, ഐഫോൺ XR മുതൽ ഏറ്റവും പുതിയ ഐഫോൺ 15 പ്രോ വരെയുള്ള മോഡലുകൾക്ക് iOS 18 അപ്‌ഡേറ്റ് ലഭ്യമാകും. എന്നിരുന്നാലും, ഐഫോൺ പ്രോ മാക്സും ഐഫോൺ 15 പ്രോയും മാത്രമാണ് ആപ്പിൾ ഇൻ്റലിജൻസിനെ പിന്തുണയ്ക്കുന്ന മോഡലുകൾ. 50,000 രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന iOS 18 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകളും ഏതൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.
ഐഫോൺ എക്സ്ആർ (iPhone XR): 2018ൽ വീണ്ടും ലോഞ്ച് ആയ ഐഫോൺ എക്സ്ആർ, iOS 18 അപ്‌ഡേറ്റിന് യോഗ്യമായ മോഡലുകളിൽ ഒന്നാണ്. പലരും പുതിയ മോഡലുകൾ തിരഞ്ഞെടുക്കുമ്പോൾ, XR ഇപ്പോഴും ഒരു ബജറ്റ്-സൗഹൃദ ഓപ്ഷനാണ്. കൂടാതെ A12 ബയോണിക് ചിപ്പിനൊപ്പം മാന്യമായ പ്രകടനം വാഗ്ദാനം ചെയ്യുന്നു. 20,000 രൂപയിൽ താഴെയുള്ള പഴയ മോഡൽ എളുപ്പത്തിൽ ലഭിമാകുകയും ചെയ്യും.
ഐഫോൺ എസ്ഇ (iPhone SE) 2020/2022:ഐഫോൺ എസ്ഇ 2020/2022 രണ്ട് മോഡലുകളും iOS 18 അപ്‌ഡേറ്റിന് യോഗ്യമാണ്. ഒരു കോംപാക്റ്റ് ഐഫോണിനായി തിരയുന്ന ആളുകൾക്ക് ഐഫോൺ എസ്ഇ 2020 അല്ലെങ്കിൽ ഐഫോൺ എസ്ഇ 2022 മോഡൽ തീർച്ചയായും തിരഞ്ഞെടുക്കാവുന്നതാണ്. തേർഡ് പാർട്ടി ആപ്പിൽ നിന്ന് 15,000 രൂപയിൽ താഴെ വിലയ്‌ക്ക് ഈ ഫോൺ ലഭ്യമാണ്.
ഐഫോൺ 11 (iPhone 11): ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന മറ്റൊരു മോഡലാണ് ഐഫോൺ 11. ഫ്ലിപ്പ്കാർട്ടിൽ അടിസ്ഥാന മോഡലിന് 36,999 രൂപ മുതൽ ഇത് ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ അടിസ്ഥാന 64ജിബി വേരിയൻ്റ് സ്റ്റോക്കില്ല. നിങ്ങൾ ഒരു പഴയ മോഡൽ വാങ്ങാൻ തയ്യാറാണെങ്കിൽ, Cashify വെബ്സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. ഈ സൈറ്റിൽ വളരെ കുറഞ്ഞ വിലയ്ക്ക് അതായത് 25,000 രൂപയ്ക്ക് താഴെ വിലയിൽ ഈ ഫോൺ ലഭ്യമാകും.
ഐഫോൺ 12 (iPhone 12): ഐഫോൺ 12 അടിസ്ഥാന 64 ജിബി വേരിയൻ്റിന് 39,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഫ്ലിപ്കാർട്ട് 2,000 രൂപയുടെ അധിക ബാങ്ക് കിഴിവും വാഗ്ദാനം ചെയ്യുന്നു. ഇത് വില 37,999 രൂപയായി കുറയ്ക്കും. പുതുക്കിയ മോഡൽ പരിഗണിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ 30,000 രൂപയിൽ താഴെ നിങ്ങൾക്ക് ഇത് ലഭിക്കും.
ഐഫോൺ 13 (iPhone 13): മുകളിൽ പറഞ്ഞ ഫോണുകൾ കൂടാതെ ഐഫോൺ 13നും iOS 18 അപ്‌ഡേറ്റും ലഭിക്കും. സ്മാർട്ട്‌ഫോണിൻ്റെ വില 50,000 രൂപയ്ക്ക് മുകളിൽ ആണെങ്കിലും, മൺസൂൺ മൊബൈൽ മാനിയ വിൽപ്പന സമയത്ത് ആമസോണിൽ ഉപകരണം വെറും 48,799 രൂപയ്ക്ക് ലഭിക്കും.
സൂചിപ്പിച്ച ഉപകരണങ്ങൾക്ക് പുറമെ, ചില പഴയ മോഡലുകൾക്കും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ലഭ്യമാണ്. ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അറിയാത്തവർക്കായി ഒരു കാര്യവും കൂടെ പറഞ്ഞോട്ടെ... iOS 18 ഡെവലപ്പർ ബീറ്റ ഇതിനകം ലഭ്യമാണ്. അതേ സമയം പബ്ലിക് ബീറ്റ അടുത്ത മാസം പുറത്തിറങ്ങും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.