മസ്‌ക്കത്തിലെ പള്ളിയ്ക്ക് സമീപം വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു..
മസ്‌ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലെ പള്ളിക്ക് സമീപം വെടിവെയ്പ്പ്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വാദി- അല്‍ കബീര്‍ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ഒമാന്‍ പോലീസ് അനുശോചനം രേഖപ്പെടുത്തി.
വെടിവെപ്പ് നടക്കുമ്പോള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്. വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ സംഭവസ്ഥലത്ത് ഇറങ്ങി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അക്രമികളെ കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.