Featured Posts

Breaking News

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് 241 മരണം..


അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 241 യാത്രക്കാർക്ക് ദാരുണാന്ത്യം. ഒരാളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു. വിശ്വാസ് കുമാർ രമേശ് എന്ന 38കാരനാണ് രക്ഷപ്പെട്ടത്. 

പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തകർന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ അമേഷ് വിശ്വാസ് ദേഹത്ത് മുറിവുകളുണ്ടെങ്കിലും നടന്നാണ് രക്ഷാപ്രവർത്തരോടൊപ്പം ആംബുലൻസിൽ കയറിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദമൻ-ദിയു സ്വദേശിയായ ഇയാൾ ബ്രിട്ടീഷ് പൗരത്വമുള്ളയാളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സഹോദരൻ അജയ് കുമാറിനൊപ്പം നാട്ടിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടം.

പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷുകാരും 7 പേര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിജയ് രൂപാണി ചികിത്സയിലാണ്.

No comments