Featured Posts

Breaking News

വൈദ്യുതലൈൻ പൊട്ടിവീണു; കുളിക്കാൻ ഇറങ്ങിയ 18കാരൻ ഷോക്കേറ്റ് മരിച്ചു..


മലപ്പുറം: പൊട്ടിവീണ വൈദ്യുതലൈനിൽനിന്നു ഷോക്കേറ്റ് പതിനെട്ടു വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

വൈദ്യുതലൈൻ പൊട്ടിവീണു കിടന്നിരുന്നതാണ് അപകടകാരണമെന്നാണ് വിവരം. മലപ്പുറത്ത് രാവിലെ മുതൽ കനത്തമഴയാണ് പെയ്തിരുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകും.

No comments