നെല്ലിക്കട്ടയിൽ കെ എസ് ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു..
നെല്ലിക്കട്ട: നെല്ലിക്കട്ട ടൗണിന് സമീപം കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നെല്ലിക്കട്ട പൈക്ക സ്വദേശി ശംസുദ്ദീനാണ് (62) മരണപ്പെട്ടത്. ഇന്ന് രാവിലെ നെല്ലിക്കട്ട ടൗൺ മസ്തിദിൽനിന്ന് സുബ്ഹി നിസ്കാരം കഴിഞ്ഞ് കാറിൽ മകനെയും കൂട്ടി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴിയാണ് അപകടം. പെട്രോൾ അടിക്കാനായി പമ്പിലേക്ക് കയറുന്നതിനിടയിൽ എതിരെ വന്ന കെഎഎസ്ആർടിസി ബസുമായി ഇവർ സഞ്ചരിച്ചിരുന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു.
കാറിനുള്ളിൽ കുടുങ്ങിയ ഷംസുദ്ദീനെ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകൻ ഗുരുതര പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പൈക്ക സ്വദേശിയുമായ ഷംസുദ്ദീൻ വർഷങ്ങൾക്കു മുമ്പാണ് നെല്ലിക്കട്ടയിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ: റഹീമ. മറ്റു മക്കൾ: റാഷിദ്, അർഫാത്ത്, സഹദ്, ഫാത്തിമ. മരുമകൾ: റഹീമ. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന ശംസുദ്ധീൻ സുന്നി സ്ഥാപനങ്ങളുടെ സഹകാരിയും പ്രവർത്തകനുമായിരുന്നു.
-------------------------------------------------------------
