Featured Posts

Breaking News

ഖമനയിയുടെ വധം 3 മാസം മുൻപ് നെതന്യാഹു പദ്ധതിയിട്ടു’: ഇസ്രയേൽ പ്രതിരോധമന്ത്രി



ടെൽ അവീവ്∙ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 2025 നവംബറിൽ പദ്ധതിയിട്ടിരുന്നതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ വെളിപ്പെടുത്തൽ. ഇറാനിലുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നും കാറ്റ്സ് പറഞ്ഞു.

‘‘ഖമനയിയെ വധിക്കുന്നതിനെക്കുറിച്ച് 2025 നവംബറിൽ ഒരു സംഘം ഉദ്യോഗസ്ഥർ നെതന്യാഹുവുമായി ചർച്ച നടത്തിയിരുന്നു. 2026 ജൂണിൽ ഖമനയിയെ ലക്ഷ്യം വച്ച് ആക്രമണം നടത്താമെന്നു പിന്നീട് പദ്ധതിയിട്ടു. പദ്ധതിയെക്കുറിച്ച് യുഎസിനെ അറിയിച്ചിരുന്നില്ല. എന്നാൽ ഡിസംബർ അവസാനത്തോടെ, ഇറാനിലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ സാഹചര്യങ്ങൾ മാറി. ഈ സമയത്ത് നെതന്യാഹുവും ട്രംപും തമ്മിൽ ചർച്ച നടന്നു’’ – കാറ്റ്സ് ഒരു മാധ്യമത്തോട് പറഞ്ഞു.

ഇറാനിൽ ഉയര്‍ന്ന പ്രതിഷേധങ്ങൾ തങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും കാറ്റ്സ് പറഞ്ഞു. പ്രതിഷേധങ്ങൾ മൂലമുണ്ടായ സമ്മർദത്തെ തുടർന്ന്, തങ്ങൾ ആക്രമണം നടത്തുന്നതിന് മുൻപ് ഇറാൻ ഇസ്രയേലിനെയും യുഎസിനെയും ആക്രമിക്കുമോയെന്നു ഭയന്നതായും കാറ്റ്സ് വെളിപ്പെടുത്തി.


BEST WEB HOSTING INDIA





No comments