Featured Posts

Breaking News

ഹാള്‍മാര്‍ക്കിംഗ് ചട്ടം; സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ ആപത്താകും



ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നത് കുറ്റകരമായതോടെ ജ്വല്ലറികളും ഉപഭോക്തകള്‍ക്ക് വേണ്ടി സ്വയം തയ്യാറെടുക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. നിലവിലുള്ള സ്‌റ്റോക്ക് വിറ്റ് തീര്‍ക്കാന്‍ 2021 ജനുവരി വരെ ജ്വല്ലറികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

അതിനിടയില്‍ ബി ഐ എസ് റജിസ്ര്‌ട്രേഷന്‍ എടുത്തിരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്ത്യമന്ത്രാലയത്തിന്റെ

ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ സജീവമായിട്ടുള്ള ജൂവല്ലറികളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമേ റജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളൂ എന്നാണ് കണക്ക്.

അതായത് ആഭരണം വാങ്ങാന്‍ കടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാര മുദ്രയുള്ളതിന് പ്രാധാന്യം കൊടുക്കണം. പ്രമുഖ ജ്വല്ലറികളെല്ലാം റജിസ്ര്‌ട്രേഷന്‍ എടുത്തിട്ടുള്ളതാണ്. സംസ്ഥാനത്തെ 10000 തോളം സ്വര്‍ണക്കടകളില്‍ 2800 എണ്ണം മാത്രമേ നിയമപരമായ റജിസ്ര്‌ട്രേഷന്‍ നേടിയിട്ടുള്ളൂ.

ഉപഭോക്താക്കള്‍ കമ്പളിപ്പിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കാനും അവര്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കുവാനുമാണ് പുതിയ ചട്ടം. എന്നാല്‍ ഇതോടൊപ്പം മൊത്തം
സ്വര്‍ണാഭരണങ്ങളെ നിരീക്ഷിക്കാനുമാകുമെന്നും വാദമുണ്ട്.

ഇത് പിന്നീട് നികുതി വലയുടെ ഭാഗമാക്കുമെന്നും ഉപഭോക്താക്കള്‍ ഭയപ്പെടുന്നു. അതേസമയം ലോക വ്യാപാര സംഘടനയിലെ 164 അംഗരാജ്യങ്ങളും ഈ മാനദണ്ഡത്തിലേക്ക് ഇതിനകംമാറിയിട്ടുണ്ടെന്നും ഇനിയും അമാന്തിച്ചാല്‍ ഇന്ത്യന്‍ ആഭരണങ്ങളുടെ അങ്ങോട്ടേയ്ക്കുള്ള ഇറക്കുമതി പ്രതിസന്ധിയിലാകുമെന്നും അത് രാജ്യത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്ന്ത്.


ആഭരണം വാങ്ങിയതിന് ശേഷം ബില്ലിലെ ഡിസ്‌ക്രിപ്ഷന്‍ നിശ്ചയമായും പരിശോധിക്കണം ഇതില്‍ ആകെ ഭാരം, പരിശുദ്ധി, കാരട്ട് തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.



Tags: New Gold Hallmarking Rules, Buying gold in India will soon become much safe as far as the gold purity is concerned. Going forward, the government is going to make the selling of hallmarked gold compulsory.


No comments