തെറ്റുദ്ധാരണക്ക് വഴി വെക്കുന്ന ഭാഗം പാഠപുസ്തകത്തിൽ തിരുത്തും : ഏ പി വിഭാഗം
സുന്നീ വിദ്യാഭ്യാസ ബോർഡിന് കീഴിൽ മൂന്നാം തരം മദ്‌റസയിലേക്ക് പുതുതായി തയ്യാറാക്കിയ പാഠപുസ്തകത്തിലെ തെറ്റുദ്ധാരണക്ക് വഴി വെക്കുന്ന ഭാഗം തിരുത്തി കാലമിതുവരെ തുടർന്നു വന്ന അതെ രീതിയിൽ പുന:സ്ഥാപിച്ചു നടത്താൻ ഏ പി വിഭാഗം തീരുമാനിച്ചു.
വെള്ളിയാഴ്ച നടന്ന സമസ്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
നേരെത്തെ ഉയർന്ന ക്ലാസിലേക്ക് പ്രസ് തുത പാഠം മാറ്റിയിരുന്നുവെന്ന് സുന്നീ വിദ്യാഭ്യാസ ബോർഡ് ലെറ്റർ പാഡിൽ അറിയിപ്പ് വന്നിരുന്നെങ്കിലും അണികളുടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സമസ്ത മുശാവറ ഇടപെടുകയായിരുന്നു.
ജനറൽ സെക്രട്ടറി കാന്തപുരം എ പി . അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കെ.പി.മുഹമ്മദ് മുസ്‌ലിയാർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ , അബ്ദു മുസ്‌ലിയാർ താനാളൂർ, വി. മൊയ്തീൻ കുട്ടി ബാഖവി, പി. ഹസൻ മുസ്‌ലിയാർ വെള്ളമുണ്ട പി.വി. മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എം.വി. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാർ, അബൂ ഹനീഫൽ ഫൈസി, സി. മുഹമ്മദ് ഫൈസി, വി.പി.എം. ഫൈസി, ഐ.എം.കെ. ഫൈസി, എം.പി.അബ്ദുറഹ്മാൻ ഫൈസി, എച്ച്. ഇസ്സുദ്ധീൻ കാമിൽ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കാട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല , പി.എസ്.കെ. മൊയ്തു ബാഖവി , അബ്ദു നാസിർ അഹ്‌സനി ഒളവട്ടൂർ , അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ പി.അലവി സഖാഫി, ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എ.പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും പേരോട് അബ്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.