വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാം
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനായി 'കോവിൻ' സൈറ്റ് ലോഗിൻ ചെയ്ത് കാത്തിരുന്ന് മടുത്തിരിക്കുകയാണ് ജനങ്ങൾ. ഇപ്പോൾ വാക്സിനേഷൻ പ്രക്രിയ എളുപ്പമാക്കാൻ വാക്സിൻ സ്ലോട്ടുകൾ 'വാട്സ്ആപ്പ്' വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സർക്കാറിന്‍റെ കോറോണ ഹെൽപ് ഡസ്ക്കിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സർക്കാറിന്‍റെ കോറോണ ഹെൽപ് ഡസ്ക്കിന്റെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ബുക്കിങ് നടത്തേണ്ടത്.
വാട്സ്ആപ്പിലൂടെ വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ചുവടെ:
1. +919013151515 എന്ന നമ്പർ കേൺടാക്ട് ആയി സേവ് ചെയ്യുക
2. 'Book Slot' എന്ന് ഈ നമ്പരിലേക്ക് സന്ദേശം അയക്കുക
3. SMS ആയി ലഭിച്ച ആറ് അക്ക ഒ.ടി.പി അടിക്കുക
4. വേണ്ട തീയതി, സ്ഥലം, പിൻകോഡ്, വാക്സിൻ എന്നിവ തെരഞ്ഞെടുക്കുക
5. കൺഫർമേഷൻ സന്ദേശം ലഭിച്ചാൽ വാക്സിൻ സ്ലോട്ട് ബുക്ക് ആയി
നേരത്തെ വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെ ലഭ്യമാക്കുന്ന സൗകര്യം ആരോഗ്യ മന്ത്രാലയം ഒരുക്കിയിരുന്നു. പല ആവശ്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇത് സൗകര്യപ്രദമായിരുന്നു.