Featured Posts

Breaking News

കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും കര്‍ണാടകയില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍


ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

ഏഴു ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ.

കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം .കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും. ദക്ഷിണ കന്നഡ, കൊടക് ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ തുടരുക.

ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുളള ജില്ലകളിലെ ആറു മുതല്‍ എട്ട് വരെ ക്ലാസുകള്‍ കൂടി തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു .ഓഗസ്റ്റ് 23 മുതല്‍ 9മുതല്‍ 12 ആം തരം വരെയുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.


കർണാടകയിൽ ഇന്ന് 973 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട്‌ ചെയ്തത്. ടിപിആർ 0.64% ആണ്.

No comments