യുവതിയെ സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു; 15 തവണ കുത്തേറ്റു,നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ആണ്‍ സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് സ്വദേശിയായ പ്രതി അരുണിനെ വലിയമല പോലീസ് പിടികൂടിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത്. 15 ഓളം തവണ കുത്തേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് സമീപവാസികള്‍ ആക്രമണ വിവരം അറിയുന്നത്.