Featured Posts

Breaking News

ചന്ദ്രനില്‍ ‘ചായക്കട’ വരുന്നു, പക്ഷേ മലയാളിയുടേതല്ല, ഉപഗ്രഹത്തില്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ വിര്‍ജിന്‍ ഗാലറ്റിക്‌ ഉടമ ബ്രാന്‍സണ്‍

"ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്‌നമാണ്‌. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്‌നം സാക്ഷാത്‌കരിക്കുക"- അദ്ദേഹം പറഞ്ഞു. ​‍


ലണ്ടന്‍: ബഹിരാകാശയാത്ര വിജയമായതിനു പിന്നാലെ ചന്ദ്രനില്‍ ഹോട്ടല്‍ നിര്‍മിക്കാന്‍ വിര്‍ജിന്‍ ഗാലറ്റിക്‌ ഉടമ റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍. ഞായറാഴ്‌ചയാണു മറ്റ്‌ അഞ്ച്‌ പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലറ്റിക്കിന്റെ വി.എസ്‌.എസ്‌. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം "തൊട്ട്‌" മടങ്ങിയത്‌. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്‌പേസ്‌ ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലറ്റിക്‌ സ്വന്തമാക്കിയിരുന്നു. വിര്‍ജിന്‍ ഗാലറ്റിക്‌ വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11 നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.
വിര്‍ജിന്‍ ഗാലറ്റിക്‌ വിനോദ സഞ്ചാരികള്‍ക്കായി പ്രതിവര്‍ഷം 400 ബഹിരാകാശ യാത്ര നടത്തുമെന്നു ബ്രാന്‍സണ്‍ പറഞ്ഞു. "ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്‌നമാണ്‌. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്‌നം സാക്ഷാത്‌കരിക്കുക"- അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്‌ക്കുള്ള ചെലവ്‌ കുറയ്‌ക്കാന്‍ ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ടിക്കറ്റൊന്നിന്‌ 1.85 കോടി രൂപയാണ്‌ ഈടാക്കുന്നത്‌. വിര്‍ജിന്‍ ഗാലറ്റിക്കിന്റെ മുഖ്യഎതിരാളികളായ ബ്ല്യൂ ഒറിജിന്‍ ബഹിരാകാശത്തേക്കുള്ള ടിക്കറ്റിന്‌ 1.46 കോടി രൂപയാണ്‌ ഈടാക്കുന്നത്‌. എലോണ്‍ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ബ്ല്യൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്ര 20 നാണ്‌.

ബ്രാന്‍സണിന്റെ ബഹിരാകാശ വിമാനത്തില്‍ ടിക്കറ്റെടുത്ത്‌ എലോണ്‍ മസ്‌ക്‌.

ന്യൂയോര്‍ക്ക്‌: റിച്ചാര്‍ഡ്‌ ബ്രാന്‍സണിന്റെ ബഹിരാകാശ വിമാനത്തില്‍ ടിക്കറ്റെടുത്ത്‌ ബിസിനസ്‌ എതിരാളിയും സ്‌പേസ്‌എക്‌സ്‌ മേധാവിയുമായ എലോണ്‍ മസ്‌ക്‌. രാജ്യാന്തര ബഹിരാകാശ നിലത്തിന്‌ ആവശ്യമായ വസ്‌തുക്കള്‍ എത്തിച്ചുകൊടുക്കുന്നത്‌ സ്‌പേസ്‌ എക്‌സാണ്‌. എന്നാല്‍, മനുഷ്യര്‍ അടങ്ങുന്ന ബഹിരാകാശ യാത്ര ഉടന്‍ വേണ്ടെന്ന നിലപാടിലാണു മസ്‌ക്‌. ബ്രാന്‍സണിന്റെ ഉടമസ്‌ഥതയിലുള്ള വിര്‍ജിന്‍ ഗാലറ്റിക്കില്‍ മസ്‌ക്‌ 7.47 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.

No comments